സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന കായ് യുക്സിന് കുറച്ചു കാലമായി ഉറക്കം ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ തായ്പെയിലെ ക്ളിനിക്കിലെത്തി ഡോക്റ്ററുമായി ബന്ധപ്പെട്ടത്. ശസ്ത്രക്രിയാ സമയത്തും മറ്റും രോഗികളെ മയക്കാനും മരവിപ്പിക്കാനും നല്കുന്ന മില്‍ക് ഇന്ജക്ഷന് എന്നറിയപ്പെടുന്ന പ്രോപ്പോഫോള്‍ എന്ന മരുന്ന് പ്രയോഗിക്കാനായിരുന്നു ഡോക്റ്ററുടെ നിര്‍ദേശം. തായ്വാനില് വളരെ നിയന്ത്രിതമായി മാത്രം വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഒന്നാണ് പ്രോപ്പോഫോള്‍. ഡോക്റ്ററുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മോഡലിന് ഇന്ക്ഷന് നല്‍കിയത്.
പക്ഷേ ഡോക്റ്റര്‍ ക്ളിനിക് വിട്ട് പോയതിനു പിന്നാലെ മരുന്നില്‍ വന്ന അളവു വ്യത്യാസം മൂലം കായ് യുക്സിന് ശ്വാസതടവും ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു. അടിയന്തരമായി സിപിആര്‍ നല്കി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. പിന്നീട് 18 ദിവസത്തോളം കായ് കോമ സ്റേറജില്‍ തുടര്‍ന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടില്ലെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചതോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ കായുടെ ബന്ധുക്കള്‍ അനുവാദം നല്‍കുകയായിരുന്നു. മില്‍ക് ഇന്ജക്ഷന് നല്കിയ ഡോക്റ്റര്‍ വുവിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കെയര്‍ നിയമം ലംഘിച്ചാണ് ഈ ചികിത്സ നടത്തിയതെന്നും അധികൃതര്‍ പറയുന്നു.

Comments: